

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ ഇഫ്താര്‍ സംഗമം മെഷാഫിലെ പൊഡാര്‍ പേള്‍ സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു.

അപെക്‌സ് ബോഡികളായ ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി ഭാരവാഹികളും ഖത്തറിലെ പ്രമുഖ സംഘടനകളുടേയും മലപ്പുറം ജില്ലയിലെ പ്രദേശിക കൂട്ടായ്മകളുടെ ഭാരവാഹികളും ഡോം ഖത്തറിലെ അംഗങ്ങള്‍ കുടംബസമേതവും പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ദോഹയില്‍ ഈയിടെ തെരെഞ്ഞെടുക്കപ്പെട്ട അപ്പെക്‌സ് ബോഡികളെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ തന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ ഡിസ്റ്റിഗിഷ്ഡ് ടോസ്റ്റ് മാസ്റ്റര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം കരസ്ഥമാക്കിയ ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് വി സി മഷ്ഹൂദ് തിരുത്തിയാടിനെ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
വ്യത്യസ്തമായ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച ഡോം ഖത്തറിലെ അംഗങ്ങളായ നിസാര്‍ താനൂര്‍, അനീഷ് എടരിക്കോട്, രിതുല്‍ കൃഷ്ണ പ്രദീപ് വട്ടംകുളം, ഐഫ അബ്ദുല്‍ അസീസ് തിരൂരങ്ങാടി എന്നിവരേയും ഇഫ്താര്‍ സംഗമത്തില്‍ മെമന്റോ നല്‍കി ആദരിച്ചു.
ഇഫ്താര്‍ സംഗമത്തിന് ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു.
ഐ സി ബി എഫ് പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് തിരൂര്‍, ഡോ. ഷഫീഖ് താപ്പി മമ്പാട്, അമീന്‍ അന്നാര, രാഹുല്‍ ശങ്കര്‍ കുണ്ടൂര്‍, ഡോ. ഹംസ അല്‍ സുവൈദി, സലീം റോസ് എടവണ്ണ, ഉണ്ണി മോയിന്‍ കീഴുപറമ്പ്, അനീസ് ബാബു മമ്പാട്, ഇര്‍ഫാന്‍ ഖാലിദ് പകര, അനീസ് വളപുരം, നൗഫല്‍ കട്ടുപ്പാറ, ഷാജി പി സി, ശ്യാം നെല്ലിക്കല്‍, നബ്ഷ മുജീബ്, സൗമ്യ പ്രദീപ്, ഷംല ജഹ്ഫര്‍, പ്രീതി ശ്രീധര്‍, റസിയ ഉസ്മാന്‍, മൈമൂന സൈനുദ്ദീന്‍ എന്നിവര്‍ ഇഫ്താര്‍ സംഗമം നിയന്ത്രിച്ചു. ട്രഷറര്‍ ബിജേഷ് പൊന്നാനി ഇഫ്താര്‍ സംഗമത്തിന് നന്ദി പറഞ്ഞു.

