

ദോഹ: മലപ്പുറം ജില്ലയില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കൂട്ടായമയായ ‘മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (മജെസ്റ്റിസ് ഖത്തര്‍) തുമാമയിലെ വൈബ്രന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നിലവില്‍ വന്നു.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അഷ്റഫ് ചിറക്കലിന്റെ നേതൃത്വത്തില്‍ സംഘടനയുടെ പേര് അനാവരണം ചെയ്തു.

മലപ്പുറം ജില്ലയുടെ സാംസ്‌കാരികവും സമ്പന്നവുമായ ചരിത്രത്തെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടന്നു. മജെസ്റ്റിക് ഖത്തറിന്റെ ആശയങ്ങളും മുന്നോട്ടുള്ള പ്രയാണത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള രൂപരേഖയും വീഡിയോ രൂപത്തില്‍ മുനീഷ് എ സി, ഷാഫി പാറക്കല്‍ എന്നിവര്‍ അവതരിപ്പിച്ചു.
നിഹാദ് അലി, അഷ്റഫ് ചിറക്കല്‍, സുഹൈല്‍ ശാന്തപുരം, ഹുസ്സൈന്‍ കടന്നമണ്ണ, എം ടി നിലമ്പൂര്‍, സ്റ്റാര്‍ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു
മലപ്പുറം ജില്ലയുടെ എല്ലാ ഭാഗത്തു നിന്നുമുള്ളവരുടെയും പ്രാതിനിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങുകള്‍ക്ക് വിനോദ് പുത്തന്‍ വീട്ടില്‍ സ്വാഗതവും ജിതിന്‍ നന്ദിയും അറിയിച്ചു. റിയാസ് അഹമ്മദ് അവതാരകന്‍ ആയിരുന്നു.

