

ദോഹ: അല്‍ ഹിലാലിലുള്ള ഖലം അക്കാദമി വിദ്യാര്‍ഥികള്‍ക്കായി ശഹാനിയ അല്‍ ഗാല ഫാമിലി റിസോര്‍ട്ടിലേക്കു വിനോദയാത്രയും റിസോര്‍ട്ടിലെ സ്‌പോര്‍ട്‌സ് സെന്ററില്‍ കായികോത്സവവും സംഘടിപ്പിച്ചു. കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ക്ക് പുറമെ സന്നിഹിതരായ രക്ഷിതാക്കള്‍ക്കും കായിക മത്സരങ്ങള്‍ ഉണ്ടായിരുന്നു.

വിനോദ യാത്രക്കും മത്സര ഇനങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍ ഹാഫിദ് അസ്ലം, ഖലം അക്കാദമി കമ്മിറ്റി അംഗങ്ങളായ ജി പി കുഞ്ഞാലിക്കുട്ടി, ഇക്ബാല്‍ വയനാട്, ഇസ്മായില്‍ വില്യാപ്പള്ളി, പി ടി എ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചാവക്കാട്, സെക്രട്ടറി ഷാനവാസ് വാണിമേല്‍, പ്രോഗ്രാം കണ്‍വീനര്‍ ഇജാസ്, ഷുമൈസ്, യാഷിന്‍, ജാഫര്‍, ഫായിസ് അലി, അക്കാദമി സ്റ്റാഫ് റഹീം മാസ്റ്റര്‍, ഉമര്‍ തിരൂര്‍ക്കാട്, അബ്ദുലത്തീഫ് മൗലവി, ഷഹാന, നജിഹ, ഷിഫാന, സൈനബ, അസ്ലം, മജീദ്, സലിം എന്നിവര്‍ നേതൃത്വം നല്‍കി.
