ഐ സി ബി എഫ് നാല്‍പ്പതാം വാര്‍ഷിക ലോഗോ- ടാഗ്‌ലൈന്‍ മത്സരം

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ലോഗോ, ടാഗ്‌ലൈന്‍ മത്സരം നടത്തുന്നു.

city exchange

ഐ സി ബി എഫിന്റെ മൂല്യങ്ങളും സ്പിരിറ്റും ഉള്‍ക്കൊള്ളുന്നതായിരിക്കണം ലോഗോയും ടാഗ് ലൈനും. സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2024 ജനുവരി 10. ഖത്തര്‍ ഐ ഡിയുള്ള ഇന്ത്യക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

പാസ്‌വേര്‍ഡ് പ്രൊട്ടക്ട് ചെയ്ത സോഫ്റ്റ് കോപ്പി ജെപെഗ്, പിഎന്‍ജി ഫോര്‍മാറ്റില്‍ [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്. പാസ്‌വേര്‍ഡ് ഉള്‍പ്പെടെ ലോഗോയുടെ പ്രിന്റഡ് കോപ്പി സീല്‍ ചെയ്ത കവറില്‍ ഐ സി ബി എഫ് ഓഫിസില്‍ സമര്‍പ്പിക്കണം. മത്സരത്തിന് സമര്‍പ്പിക്കുന്ന എല്ലാ ലോഗോകളും ഐ സി ബി എഫിന്റേതായിരിക്കും. ഡിസൈര്‍മാര്‍ക്ക് അതില്‍ അവകാശമുണ്ടായിരിക്കില്ല. വിജയിക്ക് അര്‍ഹമായ സമ്മാനം നല്‍കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66100744, 77012808 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!