നരേന്ദ്രമോദി ഇന്ത്യയെ ഫ്യൂഡല്‍ യുഗത്തിലേക്ക് കൊണ്ടുപോകുന്നു

Web Desk
1 Min Read

ദോഹ: ജനാധിപത്യം തകര്‍ത്ത് ഫ്യൂഡല്‍ രാജാധികാരത്തിലേക്ക് ഇന്ത്യയെ കൊണ്ടു പോകാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂണ്‍ റഷീദ് അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ എം സി സി തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം അതിന്റെ ചുവട് വെപ്പ് ആയിരുന്നു. ചരിത്രത്തെ മുഴുവന്‍ വിസ്മൃതിയിലാഴ്ത്തി എല്ലാം മോദി യുഗത്തില്‍ പിറവിയെടുത്തതാണെന്ന് വരും തലമുറയെ പഠിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.

അന്ധമായ കോണ്‍ഗ്രസ്സ് വിരോധം മൂലം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സി പി എം ഉള്‍പ്പെട്ട ഇടതുപക്ഷ പാര്‍ട്ടികളാണ് ഇന്നത്തെ നിലയിലേക്ക് ഇന്ത്യയെ എത്തിച്ചത്. ആ പാപ ഭാരത്തില്‍ നിന്നും സി പി എം ഉള്‍പ്പെട്ട ഇടത് പാര്‍ട്ടികള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഖത്തര്‍ കെ എം സി സി തൃശൂര്‍ ജില്ലാ പ്രസിഡന്റ്
എന്‍ ടി നാസര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ എം സി സി സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കെ എം സി സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി ബക്കര്‍, മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം പി എച്ച് ഷെഫീഖ്, മണ്ഡലം നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ സ്വാഗതവും സെക്രട്ടറി അലി അക്ബര്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!