

രണ്ടത്താണി: ദേശീയ കവി അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ എവിടേയും പാകിസ്ഥാന്‍ വാദം ഉന്നയിച്ചിട്ടില്ലെന്നും താന്‍ പാകിസ്ഥാന്‍ വാദിയല്ലെന്നും ഇന്ത്യയെ വിഭജിക്കണമെന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലെന്നും ഇഖ്ബാല്‍ വ്യക്തമാക്കിയതാണെന്നും ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.

ഇഖ്ബാലിന്റെ രാഷ്ട്ര സങ്കല്പവും 1947ല്‍ പിറന്ന പാകിസ്താനും തമ്മില്‍ ഒരു ബന്ധവുമില്ല. മുസ്‌ലിം ലീഗ് പാകിസ്ഥാന്‍ ആവശ്യം ഉന്നയിക്കും മുമ്പേ അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.

സാരേ ജഹാന്‍ സെ അഛാ പാടി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ദേശീയതക്കും ഉശിരു പകര്‍ന്ന ഒരു ദേശാഭിമാനിയെ പാകിസ്താനിയെന്ന് പറഞ്ഞ് തള്ളുന്നത് ദേശദ്രോഹമാണ്. ഇത് ചെയ്യുന്നതോ സ്വാതന്ത്ര്യ സമരത്തിന്റെ നാലയലത്ത് പോലും വരാത്ത ഒരു പാര്‍ട്ടിയും അവരുടെ സര്‍ക്കാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

