
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മെക്കയിന്‍സ് സ്റ്റോറില്‍ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 70-ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വ്യത്യസ്ത രാജ്യങ്ങളിലെ കുട്ടികളുടെ ക്രിയാത്മകമായ സൃഷ്ടികളില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

‘ഇത്തരത്തിലുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കലാപരമായ കഴിവുകളെ തിരിച്ചറിയുവാനും അര്‍ഹരാവയരെ പ്രോത്സാഹിപ്പിക്കാനും ഗ്രാന്‍ഡ് മാള്‍ അവസരമൊരുക്കാറുണ്ട്. അവരുടെ ഭാവിയെ തിളക്കമുള്ളതാക്കാന്‍ ഇത്തരം ചെറിയ വേദികള്‍ വലിയ പങ്കുവഹിക്കുന്നു,” എന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ താത്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

