

ദോഹ: ഈദുല്‍ ഫിത്വര്‍ അവധി ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

സേവനാധിഷ്ഠിത വകുപ്പുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും. പാസ്പോര്‍ട്ടുകള്‍, ട്രാഫിക്, ദേശീയത, യാത്രാ രേഖകള്‍ എന്നിവയ്ക്കുള്ള സേവന വകുപ്പുകളും ക്രിമിനല്‍ തെളിവുകള്‍, വിവരങ്ങള്‍ (വിരലടയാളം) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അമീരി ദിവാന്‍ അടുത്തിടെ ഈദ് അവധി പ്രഖ്യാപിച്ചത് മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 7 തിങ്കളാഴ്ച വരെയാണ്. ഏപ്രില്‍ 8ന് ചൊവ്വാഴ്ച ജീവനക്കാര്‍ ജോലി പുന:രാരംഭിക്കും.

