

ദോഹ: പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഐ സി സി മുംബൈ ഹാളില്‍ നടന്നു. കെ എം വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ പ്രവാസി ദോഹ ബഷീര്‍ പുരസ്‌ക്കാര ജേതാവ് ഡോ. കെ സുരേഷ് കുമാറിനെ സി വി റപ്പായി പരിചയപ്പെടുത്തി.


ബഷീര്‍ അനുസ്മരണ പ്രഭാഷണം ഉള്ളാട്ടില്‍ അച്ചു നിര്‍വഹിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ബഷീറിയന്‍ കൃതികളേക്കാള്‍ അദ്ദേഹം നേരിട്ടും വായിച്ചും അറിഞ്ഞ ബഷീറിലെ പച്ചയായ മനുഷ്യന്റെ വിവിധ ഭാവങ്ങള്‍ പരിചയപ്പെടുത്തി.

പരിപാടിയില്‍ ബഷീറിന്റെ ചിത്രം വര അരങ്ങേറി. പ്രവാസി അംഗം അച്ചു (അഷറഫ്) പരിപാടിക്കിടയില്‍ ബഷീറിന്റെ ചിത്രം വരച്ചു തീര്‍ത്തു. ഏതാനും നിമിഷങ്ങള്‍കൊണ്ട് വരച്ചു തീര്‍ത്ത ബഷീറിന്റെ മനോഹരമായ ചിത്രം സദസ്സിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ജലീല്‍ നന്ദി പറഞ്ഞു.
