ഫിഫ അറബ് ഖത്തര്‍ 2025 അമീര്‍ ഉദ്ഘാടനം ചെയ്തു; ആദ്യജയം ഫലസ്തീന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അല്‍ ഖോര്‍ അല്‍ ബൈത് സ്റ്റേഡിയത്തില്‍ ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

city exchange

ഉദ്ഘാടന ചടങ്ങില്‍ അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി എന്നിവരടക്കം നിരവധി പ്രമുഖരും മന്ത്രിമാരും പങ്കെടുത്തു.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പ്രതിനിധി സംഘം മേധാവികളും പങ്കെടുത്തു. ഖത്തറില്‍ അംഗീകൃതമായ അംബാസഡര്‍മാര്‍, നയതന്ത്ര ദൗത്യ മേധാവികള്‍, ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമാര്‍, വിവിധ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സംഘടനകളുടെ പ്രതിനിധികള്‍, മത്സരത്തിന്റെ അതിഥികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടന മത്സരത്തില്‍ അവസാന നിമിഷം പിറന്ന ഒരു ഗോളിന് ആതിഥേയരായ ഖത്തര്‍ ഫലസ്തീനു മുമ്പില്‍ കീഴടങ്ങി. ഖത്തറിന്റെ സുല്‍ത്താന്‍ അല്‍ബ്രേക്ക് വരുത്തിയ പിഴയാണ് ഖത്തറിന് തോല്‍വി സമ്മാനിച്ചത്. സ്‌റ്റോപ്പേജ് ടൈമിന്റെ അഞ്ചാം മിനുട്ടില്‍ സുല്‍ത്താന്‍ അല്‍ബ്രേക്ക് സ്വന്തം വലയിലേക്ക് പന്ത് തട്ടി ഗോള്‍ വഴങ്ങുകയായിരുന്നു.

- Advertisement -
Ad image

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ല്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സിറിയ തുണീഷ്യയെ പരാജയപ്പെടുത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!