

മദീന: മസ്ജിദുന്നബവിയിലും മസ്ജിദ് അല്‍ ഖുബായിലും ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീല്‍ ആല്‍ഖാരിഅ് അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച മഗ്‌രിബിന് ശേഷം മസ്ജിദുന്നബവിയിലെ മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷം മദീനയിലെ അല്‍ ബഖീഅ് ഖബര്‍സ്ഥാനില്‍.

നിരവധി ശിഷ്യന്മാരും വിശാലമായ സുഹൃദ് വലയവുമുള്ള ശൈഖ് മുഹമ്മദ് ഖലീല്‍ ആല്‍ഖാരിഇന്റെ നിര്യാണത്ില്‍ നിരവധി പേര്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും സൗദി അറേബ്യയിലെ പ്രസിദ്ധരായ പണ്ഡിതന്മാരും മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുമായിരുന്നു.
