ഐ സി ബി എഫ് ലേബര്‍ ഡേ രംഗ് തരംഗ് ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഏഷ്യന്‍ ടൗണില്‍ തൊഴിലാളി ദിനം ആഘോഷിച്ചു. ‘തൊഴിലാളി ദിന രംഗ് തരംഗ് ‘2023’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേംലത മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് ഹുസൈന്‍ അല്‍ ഷമാരി, ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനന്റ് കേണല്‍ ഖാലിദ് അല്‍ സമാന്‍, ദേശീയ മനുഷ്യാവകാശ സമിതിയിലെ ഹമദ് അല്‍ മര്‍സൂക്കിയും, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ മാക്‌സ് ട്യൂണന്‍, ശ്രീലങ്കന്‍ അംബാസഡര്‍ മുഹമ്മദ് മഫാസ് മൊഹിദീന്‍, ബംഗ്ലാദേശ് അംബാസഡര്‍ നസ്റുല്‍ ഇസ്ലാം, നേപ്പാള്‍ അംബാസഡര്‍ നരേഷ് ബിക്രം ധക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, വിനോദ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

മികച്ച പന്ത്രണ്ട് ബ്ലൂ കോളര്‍ തൊഴിലാളികളെ അവരുടെ ദീര്‍ഘകാല പ്രതിബദ്ധതയുടേയും മാതൃകാപരമായ സേവനത്തിന്റേയും ഭാഗമായി ആദരിച്ചു. അബ്ദുല്‍ റഷീദ് നീലിമാവുങ്കല്‍, ഹംസ സി, പീറ്റര്‍ പയസ്, കരിയാട്ട് പറമ്പില്‍ അയ്യപ്പന്‍, മടവബട്ട് സുധാകരന്‍, സയ്യിദ് ജാഫര്‍, വലിയകത്ത് ബഷീര്‍, ശശിധരന്‍ തെക്കയില്‍, ആമു മുഹമ്മദ് ഷാഫി, സമീര്‍ അഹമ്മദ് ഷഹാബുദ്ദീന്‍ ഖലീഫ, പോത്തലിംഗം ബസറപ്പ, ഇ സി രാമകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്.

ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ഹമീദ് റാസ, ശങ്കര്‍ ഗൗഡ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കുല്‍വീന്ദര്‍സിംഗ് ഹണി, ഉപദേശകസമിതി ചെയര്‍മാന്‍ എസ് എ എം ബഷീര്‍, ഉപദേശക സമിതി അംഗങ്ങളായ ജോണ്‍സണ്‍ ആന്റണി, രാമസെലവം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!