

ദോഹ: ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന ട്യൂബ് കെയര്‍ ഇന്റര്‍ നാഷനലിന്റെ 25-ാം വാര്‍ഷികം ഖത്തറില്‍ ആഘോഷിച്ചു.

പ്ലൈവുഡ് നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന എ കെ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം ഡി എ കെ നിയാസ് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്യൂബ് കെയര്‍ ഇന്റര്‍നാഷനല്‍ ചെയര്മാന് കെ എല്‍ പി യൂസുഫ് സംസാരിച്ചു.

അവസരങ്ങള്‍ തേടി വരുന്നതിന് കാത്തിരിക്കാതെ അവസരങ്ങളെ അന്വേഷിച്ച് കണ്ടെത്തുകയും കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യണമെന്ന് പുതിയ തലമുറയോട് യൂസുഫ് അഭിപ്രായപ്പെട്ടു. 25, 20, 15 വര്‍ഷങ്ങളായി കമ്പനിയില്‍ പ്രവര്‍ത്തിച്ച് പിരിഞ്ഞവരേയും തുടരുന്നവരുമായ ഇന്‍സ്പെക്ടര്‍ ടെക്നീഷ്യന് വിഭാഗത്തില്‍പ്പെട്ടവരെ ആദരിച്ചു.
ഖത്തറില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികളായ ഖത്തര്‍ എനര്‍ജി, നോര്‍ത്ത് ഓയില്‍ കമ്പനി, ഖത്തര്‍ ഷെല്‍, ടോട്ടല്‍ എനര്‍ജീസ്, ഗള്‍ഫ് ഡ്രില്ലിംഗ് ഇന്റര്‍നാഷണല്‍, നോര്‍ത്തേണ്‍ ഓഫ്ഷോര്‍, നോബ്ള്‍ ഡ്രില്ലിംഗ്, റിലയന്‍സ്, ഒ എന്‍ ജി സി, വെതര്‍ഫോര്‍ഡ്, സ്ക്ലംബര്ഗര്, ഹാലിബര്ട്ടന് എന്നീ പ്രമുഖ ഡ്രില്ലിംങ്ങ് കമ്പനികളുടെ എഴുപത് ശതമാനത്തിലധികം മേജര്‍ വര്‍ക്കുകള്‍ ട്യൂബ് കെയര്‍ ഇന്റര്‍നാഷനല്‍ ചെയ്തു വരുന്നു.
യു എ ഇയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ അല്‍ മദീനയുടെ ഡയറക്ടര്‍ പി കെ മുഹമ്മദ് കമ്പനിയുടെ നവീകരിച്ച വെബ് സൈറ്റിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചു.
ട്യൂബ് കെയര്‍ ഇന്റര്‍നാഷനല്‍ ഡയറക്ടറും കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ എല്‍ പി ഹാരിസ്, കമ്പനിയുടെ ജി എമ്മും എച്ച് ആര് ഹെഡുമായ മുഹമ്മദ് ബെന്‍സീര്‍ ഒ എം, അഡ്വ. ഫിഫ്സുല് റിയാസ്,
ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറും യുവ ശാസ്ത്രജ്ഞനുമായ ഡോ. കെ കെ മഷ്ഹൂദ് എന്നിവരും സംസാരിച്ചു.
കിയാല്‍ ഡയറക്ടര്‍ ഡോ. എം പി ഹസ്സന് കുഞ്ഞി, വൈദ്യുതി, എണ്ണ, വാതക വ്യവസായത്തിന്റെ ഭാഗമായ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിസ്കോണ്‍സിനില്‍ സ്ഥിതി ചെയ്യുന്ന പെട്രോ-ക്യു സി ഇ ഒ റോണി തെക്കനാഥ്, യു എ ഇ അമ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ കെ ടി അലി, ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ പി കെ റഹീം, യു എ ഇ പ്രസിഡന്റ് ഒ ഒ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ഇസ്മയില്‍ ഇരിട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

