ചൂതാട്ടം നടത്തിയ 19 പേര്‍ പിടിയില്‍; റിയാലും ഡോളറും ഉള്‍പ്പെടെ ലക്ഷങ്ങള്‍ കണ്ടെടുത്തു

Web Desk
0 Min Read

ദോഹ: താമസ സ്ഥലത്ത് ചൂതാട്ട കേന്ദ്രം നടത്തിയയാളും അവിടെ എത്തിയ 19 പേരും പിടിയില്‍. ഇവരില്‍ നിന്നും 174,508 ഖത്തര്‍ റിയാലും 10,200 ഡോളറും മറ്റു കറന്‍സികളും പിടികൂടി. പിടിയിലായവര്‍ അറബ്, ഏഷ്യന്‍, യൂറോപ്യന്‍ വംശജരാണ്.

city exchange

ആഭ്യന്തര മന്ത്രാലയത്തിലെ അല്‍ റയാന്‍, അല്‍ ഷമാല്‍ സുരക്ഷാ വകുപ്പുകളാണ് ചൂതാട്ട കേന്ദ്രത്തില്‍ നിന്നും പണവും കളിക്കുന്നവരേയും ചൂതാട്ട സാമഗ്രികളും ലഹരി പാനീയങ്ങളും പിടിച്ചെടുത്തത്. പ്രതികളേയും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Share This Article
Leave a Comment
error: Content is protected !!