

ബെയ്റൂത്ത്: ഖത്തറിന്റെ എയര്‍ ബ്രിഡ്ജിന്റെ ഭാഗമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നല്‍കുന്ന വൈദ്യസഹായവുമായി ഖത്തര്‍ അമീരി എയര്‍ഫോഴ്സ് വിമാനം ലെബനനിലെ റാഫിക് ഹരിരി വിമാനത്താവളത്തില്‍ എത്തി.

സമീപകാല സംഭവവികാസങ്ങള്‍ കാരണം അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിയില്‍ ലെബനന്‍ ജനതയ്ക്ക് സഹായവുമായാണ് വിമാനമെത്തിയത്.

ഖത്തര്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ലെബനന്‍ സര്‍ക്കാരിന്റെ പ്രതിനിധികളും ചേര്‍ന്നാണ് സഹായം സ്വീകരിച്ചത്.
