ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരും മുമ്പ് അനുമതി വാങ്ങിയിരിക്കണം

Web Desk
1 Min Read
many different pills on money nominal value of five hundred euro as background

ദോഹ: ഖത്തറിലേക്കുള്ള യാത്രക്കാര്‍ രാജ്യത്തേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയെടുക്കണമെന്നും അല്ലെങ്കില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പ്.

city exchange


നിരോധിത മരുന്നുകളും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മററു നിരോധിത വസ്തുക്കളും ഖത്തറിലേക്ക് കടത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് വ്യക്തിഗത മരുന്നുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രാധാന്യം നേടിയത്.


ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും ആഭ്യന്തര മന്ത്രാലയും ബന്ധപ്പെട്ട വകുപ്പുകളും നിരന്തരം അവബോധം സൃഷ്ടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സെപ്തംബര്‍ എട്ടിന് വെബിനാര്‍ സംഘടിപ്പിച്ചിരുന്നു.

- Advertisement -
Ad image

നിയമപ്രകാരം ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മക്കോളജി ആന്റ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് അപേക്ഷ നല്‌കേണ്ടതുണ്ട്. അതിന്റെ വിശദാംശങ്ങള്‍ മന്ത്രാലയ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഡോക്ടറുടെ കുറിപ്പടി മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഖത്തറില്‍ അംഗീകരിച്ചിട്ടില്ലാത്ത പല മരുന്നുകളും പല രാജ്യങ്ങളിലും ലഭ്യമായതിനാല്‍ ഡോക്ടറുടെ കുറിപ്പടിക്ക് ഉണ്ടായാലും മരുന്ന് അംഗീകൃതമല്ലെങ്കില്‍ കാര്യമുണ്ടാവില്ല.


മരുന്നുകളുടെ സാധുതയ്ക്ക് വിധേയമായി 30 ദിവസമോ രോഗിയുടെ താമസ കാലയളവില്‍ മരുന്നുകൊണ്ടുവരുന്നതിനോ ആണ് അംഗീകാരം നല്കുക. മാത്രമല്ല രോഗ ചികിത്സയെ കുറിച്ച് ആശുപത്രി സാക്ഷ്യപ്പെടുത്തിയ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും രോഗിയുടെ കൈവശമുണ്ടായിരിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ട് ആറു മാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതായിരിക്കുകയും ചെയ്യരുത്. റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ രോഗ നിര്‍ണയം, ചികിത്സയും കാലാവധിയും, ആശുപത്രിയോ ഡോക്ടറോ സ്റ്റാമ്പ് ചെയ്ത മെഡിക്കല്‍ കുറിപ്പടി, മരുന്നിന്റെ ശാസ്ത്രീയ നാമം, അഡ്മിനിസ്‌ട്രേഷന്‍ റൂട്ട്, ഡോസുകളുടെ ഷെഡ്യൂള്‍, രോഗി മാത്രം മരുന്ന് ഉപയോഗിക്കുമെന്നും അവന്റെ ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കുമെന്നുമുള്ള പ്രതിജ്ഞ എഴുതിക്കൊടുക്കണം.


നടപടിക്രമങ്ങള്‍ പാലിക്കാതെ മരുന്നുകള്‍ കൊണ്ടുപോകുന്നതിന് എതിരായ പ്രചാരണം വരും മാസങ്ങളില്‍ ശക്തമായക്കാം.

Share This Article
Leave a Comment
error: Content is protected !!