

ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ട)യുടെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവത്സര കുടുംബ സംഗമം നടത്തി. തിരുവല്ല എം ജി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റെജി കെ ബേബി നന്ദിയും പറഞ്ഞു.

സാമൂഹിക- ആതുര ശുശ്രുഷ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു തിരുവല്ല സ്വദേശി റീന തോമസിനെ ആദരിച്ചു. 16 വര്‍ഷമായി റീന ഹമദ് ആശുപത്രിയില്‍ ആതുര ശുശ്രുഷ രംഗത്തും ഒപ്പം ദോഹയിലെ സാമുഹിക സേവനരംഗത്തും പ്രവര്‍ത്തിക്കുന്നു.

32 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോട്ടയുടെ സ്ഥാപക അംഗവും മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ജോര്‍ജിനും ഭാര്യ അനിത സന്തോഷിനും യാത്രയയപ്പ് നല്കി. അനിത കഴിഞ്ഞ 32 വര്‍ഷമായി ഹമദ് ആശുപത്രി റുമൈലയില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ഫോട്ടാ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലയിലും ദോഹയിലെ സാമൂഹിക- സാംസ്‌കാരിക- ആത്മീയ മേഖലയിലെ നിറസന്ന്യധ്യവുമായിരുന്നു അനിതാ സന്തോഷ്.
ഫിഫാ ലേകകപ്പ് 2022 ഫുട്‌ബോള്‍ മാമാങ്കത്തിനു വോളന്റിയറായി പ്രവര്‍ത്തിച്ച ജോഷ് ജിജി, ജോണ്‍ സജി എന്നിവരെ ആദരിച്ചു. ഫോട്ടയുടെ 2023ലെ അംഗത്വ ക്യാമ്പയിന്‍ അഡ്വ. കെ ജെ സെബാസ്റ്റ്യന്‍, തോമസ് വര്‍ഗീസ്, റജി അലക്‌സാണ്ടര്‍ എന്നിവര്‍ക്ക് ഫോം നല്കി ഫോട്ടാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
അനീഷ് ജോര്‍ജ് മാത്യു, വില്‍സണ്‍ പോത്തന്‍, കുരുവിള ജോര്‍ജ് ആലിസ് റെജി, ഗീതാ ജിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ദോഹയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനസന്ധ്യ, ഫോട്ടാ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ എന്നിവ കുടുംബ സംഗമത്തിന് കൊഴുപ്പുക്കൂട്ടി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

