കുട്ടികള്‍ക്കുള്ള അല്‍മിന പേള്‍ ഡൈവിംഗ് ജൂണ്‍ 15 മുതല്‍

Web Desk
1 Min Read

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ബീച്ച് ഡിപ്പാര്‍ട്ട്മെന്റില്‍ 10-15 വയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള അല്‍ മിന പേള്‍ ഡൈവിംഗ് മത്സരത്തിന്റെ അഞ്ചാം പതിപ്പ് റജിസ്‌ട്രേഷന്‍ ജൂണ്‍ 10 വരെ തുടരും. ജൂണ്‍ 15 മുതല്‍ 17 വരെയാണ് മത്സരം.

city exchange

കോവിഡ് പശ്ചാത്തലത്തില്‍ ഇടവേളയ്ക്ക് ശേഷമാണ് കുട്ടികള്‍ക്ക് പേള്‍ ഡൈവിംഗ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ഖത്തറി കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ആവേശത്തോടെയാണ് എത്തുന്നതെന്ന് മത്സരത്തിന്റെ സൂപ്പര്‍വൈസര്‍ സയീദ് അല്‍ കുവാരി പറഞ്ഞു.

ഖത്തറി നാവിക പൈതൃകം സംരക്ഷിക്കുന്നതിനും യുവാക്കളെ അവരുടെ യഥാര്‍ഥ സമുദ്ര പൈതൃകം മനസ്സിലാക്കാനും കടലുമായുള്ള ബന്ധം രേഖപ്പെടുത്തുന്നതിനും അനുകരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കത്താറ മത്സരം നടത്തുന്നത്.

- Advertisement -
Ad image

മത്സരാര്‍ഥി ആരോഗ്യപരമായി യോഗ്യതയുള്ളവരാണെങ്കില്‍ സംഘാടക സമിതി നിര്‍ണ്ണയിക്കുന്ന പ്രായത്തിലുള്ളവര്‍ക്ക് പങ്കെടുക്കാനാവും. നിലവില്‍ 30 കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജൂണ്‍ 10ന് രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബീച്ച് ഡിപ്പാര്‍ട്ട്മെന്റ് അഞ്ചാം നിലയില്‍ രാവിലെ 10നും ഉച്ചക്ക് മൂന്നിനും ഇടയില്‍ എത്തണം.

Share This Article
Leave a Comment
error: Content is protected !!