ഖത്തറി ഫോട്ടോഗ്രാഫറുടെ തിമിംഗല സ്രാവുകള്‍ നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍

Web Desk
0 Min Read

ദോഹ: സര്‍ ഡേവിഡ് ആറ്റന്‍ബറോ അവതരിപ്പിച്ച നെറ്റ്ഫ്‌ളിക്സിന്റെ ‘ഔര്‍ പ്ലാനറ്റ് സെക്കന്റ്’ സീരീസില്‍ ഖത്തരി ഫോട്ടോഗ്രാഫര്‍ അസ്സം അല്‍ മന്നായുടെ തിമിംഗല സ്രാവുകളുടെ ദൃശ്യങ്ങള്‍ അവതരിപ്പിച്ചു.

city exchange

ഖത്തറിന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള അല്‍ ഷഹീന്‍ ഓയില്‍ ഫീല്‍ഡില്‍ തിമിംഗല സ്രാവുകളുടെ ഏറ്റവും വലിയ ശേഖരമാണ് അല്‍ മന്നായി ചിത്രീകരിച്ചത്.
‘ഫോളോവിംഗ് ദി സണ്‍’ എന്ന പരമ്പരയുടെ രണ്ടാം എപ്പിസോഡിനിടെ കാണിച്ച ക്ലിപ്പുകളുടെ ഭാഗമായാണ് തന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതെന്ന് ഖത്തരി ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

2022 ആഗസ്തില്‍, ലോക തിമിംഗല സ്രാവ് ദിനത്തോടനുബന്ധിച്ച്, ഖത്തറിലെ തിമിംഗല സ്രാവ് ഒത്തുചേരുന്നതിന്റെ ഫോട്ടോയും വീഡിയോയും നാഷണല്‍ ജിയോഗ്രാഫിക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!