പിന്നേയും തണുക്കും ശനിയാഴ്ച മുതല്‍

Web Desk
1 Min Read

ദോഹ: ഈ ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബുസംറയിലെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം അബുസംറയില്‍ 5 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താപനില താഴ്ന്നത്.

city exchange

വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ആഗമനത്തോടെ ഫെബ്രുവരി 12 ശനിയാഴ്ചയ്ക്കും ഫെബ്രുവരി 14 തിങ്കളാഴ്ചയ്ക്കുമിടയില്‍ താപനിലയില്‍ താഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്നു. പന്ത്രണ്ടു മുതല്‍ 22 നോട്ട് വരെ വേഗതയിലുള്ള വടക്കു പടിഞ്ഞാറന്‍ കാറ്റ് 30 നോട്ട് വരെ വേഗത കൈവരിക്കാമെന്നും പൊടിക്കാറ്റിനും തുറന്ന സ്ഥലങ്ങളില്‍ രണ്ടു കിലോറ്ററില്‍ താഴെ കാഴ്ചാക്കുറവിനും കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സമയത്ത് പരമാവധി താപനില 18 മുതല്‍ 23 ഡിഗ്രി വരെയും താഴ്ന്ന താപനില എട്ടു മുതല്‍ 15 വരെയുമായിരിക്കും. അതേസമയം രാത്രിയും പുലര്‍ച്ചെയുമായിരിക്കും ഏറ്റവും കുറവ് താപനില അനുഭവപ്പെടുക. ഈ സമയത്ത് കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!