തെരഞ്ഞെടുപ്പില്‍ തെറ്റുവരുത്തിയാല്‍ യു പി കേരളമാകുമെന്ന് ആദിത്യനാഥിന്റെ ‘മുന്നറിയിപ്പ്’

Web Desk
1 Min Read

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നാണ് യോഗിയുടെ മുന്നറിയിപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.

city exchange

താന്‍ വോട്ട് ചോദിക്കാനല്ല വന്നതെന്ന് ആറു മിനുട്ടോളമുള്ള വീഡിയോയില്‍ ആദിത്യനാഥ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. അടിച്ചമര്‍ത്തിയ കലാപകാരികളൊക്കെ ഇപ്പോള്‍ അക്ഷമരായിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേന്ദ്രത്തിലും സംസ്ഥാനത്തിലുമായുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകള്‍ എല്ലാം ആത്മാര്‍ഥമായി ചെയ്യുന്നുണ്ട്. ഇത് വലിയ തീരുമാനമെടുക്കാനുളള സമയമാണെന്നും ആദിത്യനാഥ് പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുളളില്‍ പല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലേയും എല്ലാ വീടുകളിലേക്കും 24 മണിക്കൂര്‍ വൈദ്യതി എത്തിക്കാന്‍ സാധിച്ചു. ശുചിത്വത്തിന് വേണ്ടിയും സ്ത്രീകളുടെ അഭിമാനം പരിഗണിച്ചും കുളിമുറികള്‍ നിര്‍മ്മിച്ചു, വീടുകള്‍ നിര്‍മ്മിച്ചു. വീടുകളിലേക്ക് വെള്ളം എത്തിച്ചു. എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിച്ചു, യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വികസനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണ് എന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം ചെറുതാണ്.

കോവിഡ് വന്നപ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ പോലും ദുരിതത്തിലായി. നമുക്ക് കോവിഡിനോടും വിശപ്പിനോടും പൊരുതേണ്ടതായി വന്നു. ഒരാള്‍ പോലും വിശന്ന് ഉറങ്ങാന്‍ പാടില്ലെന്ന് താന്‍ തീരുമാനിച്ചു. കോടിക്കണക്കിന് ആളുകള്‍ക്ക് റേഷന്‍ നല്‍കി. ദൈവാനുഗ്രഹം കൊണ്ടും പ്രധാനമന്ത്രിയുടെ നേതൃത്വം കൊണ്ടും നമുക്കത് ചെയ്യാനായി എന്നും യോഗി പറഞ്ഞു. ജാതിയോ സമുദായമോ നോക്കാതെയാണ് താന്‍ എല്ലാ തീരുമാനങ്ങളും എടുത്തത്. തന്റെ ഭരണകാലത്ത് അഴിമതിയും കുറ്റകൃത്യങ്ങളും കലാപങ്ങളും കുറഞ്ഞുവെന്നും യോഗി അവകാശപ്പെട്ടു. താന്‍ യോഗിയാണ്, തന്റെ കാവി വസ്ത്രത്തില്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ലെന്നും അദ്ദേഹം വീഡിയോ സംഭാഷണത്തില്‍ അവകാശപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!