ഇന്ത്യ ലോകത്തെ നയിക്കാന്‍ പര്യാപ്തമാകുന്നു: നരേന്ദ്ര മോദി

Web Desk
1 Min Read

ഇന്‍ഡോര്‍: ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഇന്ത്യ ലോകത്തെ നയിക്കാന്‍ പര്യാപ്തമാവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് രണ്ടാം ദിവസം ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മറ്റു രാജ്യങ്ങളിലെ ഇന്ത്യയിലെ അംബാസഡര്‍മാരാണ് പ്രവാസികള്‍. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ടവരും പ്രവാസികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് പ്രവാസികള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് ഇന്ത്യയെ കുറിച്ച് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അഭിമാനമാണ് പ്രവാസികളെന്നും നരേന്ദ്ര മോദി പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

സുറിനെയിം പ്രസിഡന്റ് ചന്ദ്രികാ പ്രസാദ് സന്തോക്കി, ഘാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!