‘ചിത്ര ദീപ്ത ശ്രാവണം’ റിലീസ് ചെയ്തു

Web Desk
1 Min Read

ദോഹ: ചിത്തിര ക്രിയേഷന്‍സിന്റെ ബാനറില്‍ ഖത്തര്‍ സമന്വയ റേഡിയോ സുനോയുമായി സഹകരിച്ച് ശ്രാവണ്‍ സുരേഷ് ബാബു സമര്‍പ്പിച്ച ‘ചിത്ര ദീപ്ത ശ്രാവണം’ എന്ന വിഡിയോ ആല്‍ബം ‘ചിത്രാമ്മക്കൊരു പിറന്നാള്‍ സമ്മാനം’ റിലീസ് ചെയ്തു.

city exchange

പ്രശസ്ത മലയാള ഗാനരചയിതാവ് ഹരി നാരായണന്‍ ബി കെ രചിച്ച് പ്രശസ്ത ഗായകനും ഗാന സംവിധായകനുമായ കെ കെ നിഷാദ് ഈണം നല്‍കിയ കൊച്ചു ഗാനം ശ്രാവണ്‍ സുരേഷാണ് ആലപിച്ചിരിക്കുന്നത്. ഖത്തറിലെ റേഡിയോ ശൃംഖലയായ റേഡിയോ സുനോയുടെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത വീഡിയോ കെ എസ് ചിത്രയുടെ എഫ് ബി പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

കെ. എസ് ചിത്രയാണ് ശ്രാവണ്‍ എന്ന പേര് നല്‍കുകയും ഗാനാലാപനത്തിന്റെ നാന്ദി കുറിക്കുകയും ചെയ്തത്. ശ്രാവണ്‍ സുരേഷ് ബാബു തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ചിത്രാമ്മക്ക് പാട്ടുകള്‍ പിറന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുരു സതീശന്‍ മാസ്റ്റര്‍ രാമനാട്ടുകരയുടെ കീഴില്‍ സംഗീതം പഠിക്കുന്ന ശ്രാവണ്‍ കാല്‍പ്പന്ത് കളിയുടെ ആവേശത്താല്‍ തന്റെ ആറാം വയസ്സില്‍ ഖത്തറിലെ ഫിഫ ലോക കപ്പ് കാണാന്‍ എത്തിയിരുന്നു.

- Advertisement -
Ad image

മലപ്പുറത്തുള്ള തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇ എം എച്ച് എസ് എസില്‍ അഞ്ചാം തരം വിദ്യാര്‍ഥിയായ ശ്രാവണ്‍ പഠന കാര്യങ്ങളില്‍ മുന്‍പന്തിയിലെന്ന പോലെ തന്നെ സ്‌കൂള്‍ കലാ കായിക മല്‍സരങ്ങളിലും ചിത്രം വര, ക്രാഫ്റ്റ് മേക്കിങ്ങ് എന്നിവയിലും തല്പരനാണ്.

Share This Article
Leave a Comment
error: Content is protected !!