
ദോഹ: ഐ സി എഫ് സ്‌നേഹകേരളം ക്യാമ്പയിനിന്റെ ഭാഗമായി അസീസിയ്യ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍ സംഗമം ഫെബ്രുവരി 24ന് വൈകിട്ട് ആറിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. സംഗമം കാസര്‍ക്കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി മജീദ് അരിയല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും.

സുരേഷ് കരിയാട്, ഒ എ കരീം, അന്‍സാര്‍ അരിമ്പ്ര, സക്കരിയ്യ സലാഹുദ്ദീന്‍, വാസു വാണിമേല്‍, ബഷീര്‍ പെരിങ്ങത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
