സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി പുരസ്‌ക്കാരങ്ങള്‍ ‘ധരണി’ സംവിധായകന്‍ ശ്രീവല്ലഭന്‍ ബി ഏറ്റുവാങ്ങി

Web Desk
1 Min Read

കൊച്ചി: ശ്രീവല്ലഭന്‍ ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധരണി’ക്ക് ലഭിച്ച സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി ഫിലിം പുരസ്‌ക്കാരങ്ങള്‍ മന്ത്രി ആന്റണി രാജുവില്‍ നിന്ന് ഏറ്റുവാങ്ങി. സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ശ്രീവല്ലഭന്‍ ബി യ്ക്കും മികച്ച സൗണ്ടിസ്റ്റിന് രാജാ കഷ്ണനും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌ക്കാരം ധരണിക്കുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌ക്കാര വിതരണം.

city exchange

നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ’ ധരണി’ 24ന് റിലീസ് ചെയ്യും. ‘പച്ച’യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാള സിനിമയില്‍ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ് ധരണി.
എം ആര്‍ ഗോപകുമാര്‍, രതീഷ് രവി, പ്രൊഫസര്‍ അലിയാര്‍, സുചിത്ര, ദിവ്യാ, കവിതാ ഉണ്ണി തുടങ്ങി ബേബി മിഹ്‌സ. മാസ്റ്റര്‍ അല്‍ഹാന്‍ ബിന്‍ ആഷിം, അഫ്ഷാന്‍ അരാഫത്ത്, അന്‍സിഫ്, ഐഷാന്‍ അരാഫത്ത്, അഭിനവ്, ആസാന്‍, നജീര്‍, സിദ്ധാര്‍ഥ്, നിരഞ്ജന്‍ ആവര്‍ഷ്, കാശിനാഥന്‍ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കഥ, തിരക്കഥ, സംവിധാനം ശ്രീവല്ലഭന്‍ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് കെ രമേഷ് സജുലാല്‍, ഷാജി പി ദേശീയന്‍.

ക്യാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ ശ്രീനിവാസ്, ശബ്ദ മിശ്രണം രാജാകൃഷ്ണന്‍ എം ആര്‍, സംഗീത സംവിധാനം രമേശ് നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!