
കൊച്ചി: ഷെയ്ന് നിഗം വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്ന ‘ദൃഢം’ മെയ് എട്ടിന് തിയേറ്ററുകളില്‍ എത്തും. ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നവാഗതനായ മാര്ട്ടിന് ജോസഫാണ് സംവിധാനം നിര്‍വഹിക്കുന്നത്. മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോന് ജോണ്‍, ലിന്റോ ദേവസ്യ എന്നിവരാണ്.

കുഴിനിലം എന്നൊരു നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന് എന്ന പുതിയ എസ് ഐ ചാര്‍ജ്ജെടുക്കുന്നതും താന്‍ ഏറെ ആഗ്രഹിച്ച ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലര് നല്‍കിയിരിക്കുന്നത്. മൂന്ന് ആഴ്ച മുന്‍പ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണവും കൂടാതെ ഇപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയും ചെയ്യുന്നത് പ്രേക്ഷകര്‍ക്കു ചിത്രത്തിനോടുള്ള ഹൈപ്പ് എടുത്തു കാണിക്കുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണന്, എഡിറ്റര്‍: വിനായക്, സംഗീതസംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനര്‍: രാഹുല്‍ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിന് ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍: അധിര രഘുനാഥന്, അസോസിയേറ്റ് ഡയറക്ടര്‍: ക്യാത്തി ജീത്തു, അനൂപ് കെ എസ്, ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയന്, ആക്ഷന്‍ ഡയറക്ടര്‍: മഹേഷ് മാത്യു, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, വി എഫ് എക്സ് ഡയറക്ടര്‍: ടോണി മാഗ്മിത്ത്, ഡി ഐ കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലേഖ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അമരേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിപിന്‍ കുമാര്‍ വി, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്.
ഷോബി തിലകന്, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന് ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

