

ദോഹ: ഫോര്‍മുല 1ന്റെ ആഗോള പങ്കാളിയും ഔദ്യോഗിക എയര്‍ലൈനുമാിയ ഖത്തര്‍ എയര്‍വേയ്സ്. 2027 സീസണില്‍ ഖത്തര്‍ എയര്‍വേയ്സും എഫ്1ഉം പങ്കാളികളാകും.

കായിക യുവജന മന്ത്രി സലാ ബിന്‍ ഗാനിം അല്‍ അലി ഔദ്യോഗിക പങ്കാളിത്തം ഉദ്ഘാടനം ചെയ്തു.
ക്യു എം എം എഫിന്റെ പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ അല്‍ മന്നായി, ഫോര്‍മുല 1 പ്രസിഡന്റും സി ഇ ഒയുമായ സ്റ്റെഫാനോ ഡൊമെനികാലി, മോട്ടോജിപി സി ഇ ഒ കാര്‍മെലോ എസ്‌പെലെറ്റ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആഗോള പങ്കാളിത്തത്തിന് പുറമേ, ഖത്തര്‍ എയര്‍വെയ്‌സ് ഈ വര്‍ഷത്തെ മൂന്ന് ഗ്രാന്റ് പ്രി ടൈറ്റില്‍ സ്പോണ്‍സര്‍ ആയിരിക്കും- ഖത്തര്‍ എയര്‍വേയ്സ് എമിലിയ റൊമാഗ്‌ന ഗ്രാന്‍ഡ് പ്രി, ഖത്തര്‍ എയര്‍വേയ്സ് ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രി, ഖത്തര്‍ എയര്‍വേയ്‌സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രി.

