

കൊച്ചി: സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയിലെ സണ്ണി വെയ്ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പില്‍ ആണ് പൊലീസ് ഓഫീസറായി സണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ശ്യാം ശശി വേലയുടെ സംവിധാനവും എം സജാസ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നു. പ്രധാന വേഷങ്ങളില്‍ ഷൈന്‍ നിഗവും സണ്ണി വെയ്നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ്. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ്.

പാലക്കാടുള്ള ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ‘വിക്രം വേദ’, ‘കൈദി’ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ക്രൈം ഡ്രാമാ ഗണത്തില്‍പെടുത്താവുന്ന ചിത്രത്തില്‍ ശക്തമായ പൊലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്നും ഷെയിന്‍ നിഗവും അവതരിപ്പിക്കുന്നത്.

വേലയുടെ ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, ബാദുഷാ പ്രൊഡക്ഷന്‍സ് കോ പ്രൊഡ്യൂസര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ലിബര്‍ ഡേഡ് ഫിലിംസ്, കലാ സംവിധാനം: ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ സിങ്. ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍. പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രശാന്ത് ഈഴവന്‍. അസോസിയേറ്റ് ഡയറക്റ്റേര്‍സ്: തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ. മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സംഘട്ടനം: പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓള്‍ഡ് മംഗ്സ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

