ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലത്തിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലത്തിന് 2022- 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി തെരഞ്ഞെടുത്തു. അജ്മല്‍ അരീക്കോട് (പ്രസി), സഫീറുസ്സലാം എടവണ്ണ, നസീര്‍ വി പി കുനിയില്‍, ഫാഇസ് എടവണ്ണ, അബ്ദു ഷക്കൂര്‍ പന്തകലകത്ത് (വൈസ് പ്രസി), അഹ്മദ് നിയാസ് മൂര്‍ക്കനാട് (ജന സെക്ര), നൗഫല്‍ പുല്ലാന്‍ഞ്ചീരി, നൂറുദ്ദീന്‍ കാവനൂര്‍, ശിഹാബുദ്ദീന്‍ ടി പി കിഴിശ്ശേരി, ഹമീദ് ബാവ കിഴുപറമ്പ് (ജോ സെക്ര), അബ്ദുല്‍ മനാഫ് എടവണ്ണ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

city exchange

ഫാദി ബിന്‍ സമീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സഫീറുസ്സലാം എടവണ്ണ പ്രവര്‍ത്തന റിപ്പോര്‍ട്ടും നസീര്‍ വി പി കുനിയില്‍ ഫിനാന്‍സ് റിപ്പോര്‍ടേടിെ അവതരിപ്പിച്ചു. റിട്ടേണിങ്ങ് ഓഫീസര്‍മാരായ അബ്ദുല്‍ മജീദ് പുറത്തൂര്‍, ഷഫീര്‍ പൊന്നാനി, ശാക്കിറുല്‍ ജലാല്‍ വേങ്ങര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഈസ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, ജില്ലാ ഭാരവാഹികളായ അലി മൊറയൂര്‍, മുഹമ്മദ് ലയിസ് കുനിയില്‍, യൂനുസ് കടമ്പോട്ട്, സവാദ് വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!