ആക്ഷന്‍ കിംങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന കണ്ണന്‍ താമരക്കുളത്തിന്റെ ‘വിരുന്ന്’

Web Desk
1 Min Read

കൊച്ചി: ആക്ഷന്‍ കിംങ്ങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘വിരുന്ന്’ വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്നു. മലയാളത്തിലും തമിഴിലുമായാണ് ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

city exchange

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി. കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഇന്‍വസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് നിര്‍വഹിച്ചിരിക്കുന്നു. രവിചന്ദ്രനും പ്രദീപ് നായരും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: വി ടി ശ്രീജിത്ത്, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാതല സംഗീതം: റോണി റാഫേല്‍, പ്രൊജക്ട് ഡിസൈനര്‍: എന്‍ എം ബാദുഷ, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, പി ആര്‍ ഓ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!