തിരുവല്ല സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: പത്തനംതിട്ട ജില്ലാ പ്രവാസിയും ദോഹ എബ്റ്റിസാം ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി മാനേജര്‍ ഫിലിപ്‌സ് പി ജോണ്‍ (65) ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. തിരുവല്ല കാവുംഭാഗം പൂഴിക്കാലയില്‍ കുടുംബാഗമാണ്.

city exchange

36 വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, സംസ്‌കൃതി ഖത്തര്‍ സംഘടനകളിലെ അംഗമായിരിന്നു. ഹമദ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സസായ ലിസ്സി ഫിലിപ്പ് ആണ് ഭാര്യ. അപ്പു, അമ്മു (ഖത്തര്‍), അച്ചു (യു കെ) എന്നിവര്‍ മക്കളാണ്.

ദോഹ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ശവസംസ്‌കാരം തിരുവല്ല കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പിന്നീട് നടക്കും.

Share This Article
Leave a Comment
error: Content is protected !!