അഫ്ഗാനില്‍ തടവിലായ യു എസ് പൗരന് ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചനം

Web Desk
1 Min Read

ദോഹ: അഫ്ഗാനിസ്ഥാനില്‍ തടവിലാക്കപ്പെട്ട യു എസ് പൗരന്‍ ജോര്‍ജ്ജ് ഗ്ലെസ്മാന്റെ മോചനത്തിന് സൗകര്യമൊരുക്കിയതായി ഖത്തര്‍ പ്രഖ്യാപിച്ചു. അദ്ദേഹം ദോഹയില്‍ എത്തിയെന്നും പിന്നീട് സ്വന്തം രാജ്യത്തേക്ക് പോകുമെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.

city exchange

ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് (ക്യു എന്‍ എ) നല്‍കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി അഫ്ഗാന്‍ കെയര്‍ടേക്കര്‍ സര്‍ക്കാരും അമേരിക്കയും പ്രകടിപ്പിച്ച ഫലപ്രദമായ സഹകരണത്തിന് ഖത്തറിന്റെ നന്ദി അറിയിച്ചു. സംഘര്‍ഷങ്ങള്‍, തര്‍ക്കങ്ങള്‍, സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ സജീവമാക്കാന്‍ ഖത്തര്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!