

ദോഹ: ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ നടത്തിയ രക്തദാന ക്യാമ്പില്‍
34 പേര്‍ പങ്കെടുത്തു. 29 പേര്‍ രക്തദാനം നടത്തി.

ഖത്തറില്‍ പ്രവൃത്തി ദിവസമായ ഞായര്‍ നടത്തിയ ക്യാമ്പ് ആയതിനാല്‍ ജോലിക്ക് പോകുന്നവരുടെ കൂടി സൗകര്യം പരിഗണിച്ച് രാവിലെ എട്ടു മണിക്കും രാത്രി എട്ടു മണിക്കും ഇടയില്‍ സൗകര്യമുള്ള സമയം ബ്ലഡ് സെന്ററില്‍ എത്തി രക്തദാനം നടത്തുവാന്‍ കഴിയുന്ന വിധത്തിലായിരുന്നു ക്യാമ്പ്.

ക്യാമ്പിന് ഹോപ്പ് ഖത്തര്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ റഹീം സി ടി കെ എളയടം, ഷമീം പേരോട്, ഹോപ്പ് പ്രസിഡന്റ് നാസര്‍ മാഷ് ആയഞ്ചേരി, ബ്ലഡ് സെന്റര്‍ ഓഫീസര്‍ അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
