യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ മാര്‍ച്ച് നടത്തി

Web Desk
1 Min Read

ആലുവ: കീഴ്മാട് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കുടുംബശ്രീ യോഗവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗങ്ങളോട് പോലും ആലോചിക്കാതെ ബാങ്ക് ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് ക്ഷണിച്ച് വിശദീകരണം നല്‍കാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

city exchange

സമരത്തെ പ്രതിരോധിക്കാന്‍ അക്രമവുമായി സി പി എം നേതാക്കള്‍ എത്തിയതോടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലിസ് ലാത്തി വീശി. വീണ്ടും സമരവുമായി ഇരുന്ന യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം പി എച്ച്, മണ്ഡലം പ്രസിഡന്റ് അസ്ഹര്‍ മല്ലിശേരി, ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുഹമ്മദ് താഹിര്‍, ജോണി ക്രിസ്റ്റഫര്‍ തുടങ്ങിയവരെ പൊലിസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.

സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ലിസി സെബാസ്റ്റ്യന്‍, തൊപ്പില്‍ അബു, പി വി എല്‍ദോസ്, മെമ്പര്‍മാരായ സാജു മത്തായി, ജോയി, സാഹിദ അബ്ദുല്‍ സലാം, റസീല ശിഹാബ്, സതീശന്‍, സനില, ശറഫുദ്ധീന്‍, നിജാസ് കെ ബി, സുമീര്‍, റെനീസ് സുബൈര്‍, ഫസല്‍, എം എ കെ നജീബ്, ഷൈമോന്‍, ശിഹാബ്, വിനോദ് ജോസ്, സത്താര്‍, ഹൈറുദ്ധീന്‍,അനസ് പള്ളികുടി, നജ്മു തങ്ങള്‍, ആക്‌സര്‍ അമ്പലപ്പറമ്പില്‍, ഫസല്‍, ഷാഫി, എം ഐ അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.

സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജിവെക്കുന്നത് വരെ വിവിധ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!