

ദോഹ: ഖത്തറിലെ ഗള്‍ഫാര്‍ ടോസ്റ്റ്മാസ്റ്റേഴ്‌സിന്റെ 261-ാം മീറ്റിങ്ങില്‍ പുതിയ ഗള്‍ഫാര്‍ ടോസ്റ്റ്മാസ്റ്റേഴ്‌സ് എക്‌സ്‌കോം നിലവില്‍ വന്നു.

ടിഎം സുബ്രമണ്യ ഹെബ്ബഗേലു (പ്രസി), ഫൈസുദ്ദീന്‍ കണ്ണോത്ത്, മുഹമ്മദ് അര്‍ഷദ് ജമാല്‍, അഭിജിത്ത് ശങ്കര്‍ (വൈസ് പ്രസി), അല്‍ഫോന്‍സോ ബെലിറ്റോ സി ബെറ്റീറ്റ (ജന സെക്ര), ഷുഹൈബ് മുക്കൊലി (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

ഖത്തറിലെ തന്നെ ഏറ്റവും മുന്‍ നിരയിലുള്ള കോര്‍പറേറ്റ് ക്ലബ്ബുകളിലൊന്നാണ് ഗര്‍ഫാര്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്. ഉല്‍ഘാടന പ്രഭാഷണത്തില്‍ പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗലു പുതിയ അംഗങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ഒപ്പം ക്ലബ്ബിന്റെയും സഹപ്രവര്‍ത്തകരുടെയും വളര്‍ച്ചയില്‍ ഭാഗവാക്കാനും പുതിയ അംഗങ്ങളെ സപ്പോര്‍ട് ചെയ്യാനും കൂടെ വേണ്ടിയാണ് വീണ്ടും അധ്യക്ഷപദവി ഏറ്റെടുത്തതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
തൊഴിലാളികളുടെ നേതൃപരമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി 2009ലാണ് ഗള്‍ഫാര്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് നിലവില്‍ വന്നത്.മാനേജ്മന്റ് ഭാഗത്ത് നിന്നുള്ള നിസ്തുലമായ പിന്തുണയും അംഗങ്ങളുടെ പരിശ്രമവും ക്ലബിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഡിസ്ട്രിക്ട് 116 ലെ പ്രമുഖങ്ങളില്‍ പലരേയും വാര്‍ത്തെടുക്കുന്നതില്‍ ഗള്‍ഫാര്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് വലിയ പങ്കു വഹിച്ചിട്ടുണ്ട്.

