കാന്തപുരം മലേഷ്യയിലേക്ക്

Web Desk
1 Min Read

കോഴിക്കോട്: അഞ്ചു ദിവസത്തെ സന്ദര്‍ത്തിനായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മലേഷ്യയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണ പ്രകാരമാണ് അദ്ദേഹത്തിന്റെ യാത്ര.

city exchange

പ്രത്യേക വിമാനത്തില്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തിലെത്തുന്ന കാന്തപുരത്തെ സര്‍ക്കാര്‍ പ്രതിനിധികളും മര്‍കസ് ഗ്ലോബല്‍ മലേഷ്യ ചാപ്റ്റര്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കാന്തപുരം വിദേശ യാത്ര നടത്തുന്നത്.

സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന കാന്തപുരം മലേഷ്യന്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 22ന് ശനിയാഴ്ച മലേഷ്യയിലെ ആയിരത്തോളം പണ്ഡിതമാര്‍ക്കുള്ള സ്വഹീഹുല്‍ ബുഖാരി പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, ശൈഖ് ഡോ. ഉസാമ അല്‍ അസ്ഹരി, മുഫ്തി ഡോ. ലുഖ്മാന്‍ ബിന്‍ ഹാജി അബ്ദുല്ല പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!