Connect with us

NEWS

‘തെയ്യം: കാര്യം ബോധ്യം നിര്‍വ്വഹണം’; പുസ്തക പ്രകാശനം

Published

on


കൊച്ചി: തെയ്യം എന്ന ഉത്തരമലബാറിന്റെ അനുഷ്ഠാന കലാരൂപത്തെ മാറുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ പുനര്‍വായന നടത്താന്‍ ശ്രമിക്കുന്ന യുവഗവേഷക അഞ്ജന മേനോന്റെ ‘തെയ്യം: കാര്യം ബോധ്യം നിര്‍വ്വഹണം’ എന്ന ഗ്രന്ഥം ജൂലൈ 11ന് വൈകിട്ട് 7.30ന് പ്രകാശനം ചെയ്യും. ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ ഇ പി രാജഗോപാലന്‍ പുസ്തകം പ്രകാശനം ചെയ്യും. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജയമോള്‍ കെ വി, സേക്രഡ് ഹാര്‍ട്ട് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളില്‍, ഡോ. വിനോദ്കുമാര്‍ കല്ലോലിക്കല്‍, ഡോ. മുരളി എ എസ്, അബ്ദുല്‍ ലത്തീഫ് സി എച്ച്, നവീന്‍ കുമാര്‍ ഡി ഡി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സൗത്ത്‌സോണ്‍ ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!