

തിരുവനന്തപുരം: നാഗര്‍കോവില്‍ അയ്യപ്പ കോളേജ് ഫോര്‍ വിമന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജനത രാമനാഥന്‍ രചിച്ച ‘എ ബണ്ടില്‍ ഓഫ് ജോയ്’ എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍
നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി പി അജയകുമാര്‍ മഹാത്മ ഗാന്ധി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹേമാനായര്‍ക്കു പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്. ജെ എസ് ദിവ്യശ്രീ, ഡോ. സജിത, ദീപ്തി, ഡോ. സുഷമ എന്നിവര്‍ സംസാരിച്ചു.

