

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് 95കാരിയായ രാജ്ഞിക്കുള്ളത്. എങ്കിലും ഈ ആഴ്ച ചെറിയ രീതിയിലുള്ള ഉത്തരവാദിത്വങ്ങള്‍ അവര്‍ നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ഞായറാഴ്ചയാണ് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് കൊട്ടാരത്തില്‍ നിന്നും അറിയിച്ചു. രാജ്ഞിക്ക് തുടര്‍ച്ചയായ മെഡിക്കല്‍ ശ്രദ്ധ നല്കുന്നുണ്ടെന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും പാലസ് വിശദീകരിച്ചു.

ചാള്‍സ് രാജകുമാരന് ഈ മാസം രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു. 73കാരനാണ് ചാള്‍സ് രാജകുമാരന്‍.

