ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സുലൈമാന്‍ ഖാലിദ് അന്തരിച്ചു

Web Desk
0 Min Read

കൊച്ചി: മുന്‍ എം പിയും ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സുലൈമാന്‍ ഖാലിദ് സേട്ട് നിര്യാതനായി. 71 വയസ്സായിരുന്നു. കൊച്ചി പനയപ്പള്ളിയിലെ മരുമകന്റെ വസതിയിലുള്ള മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിയില്‍ ഖബറടക്കും.

city exchange

ഭാര്യ: ഷബ്‌നം. മകള്‍: നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ്. സഹോദരങ്ങള്‍: മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് സേട്ട്, വനിതാ ലീഗ് അഖിലേന്ത്യാ നേതാവ് തസ്‌നീം ബായ്, റസിയ, ഉസ്‌റ.

Share This Article
Leave a Comment
error: Content is protected !!