ചാലക്കുടി മണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചു: ബെന്നി ബഹനാന്‍

Web Desk
1 Min Read

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

city exchange

കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷം ഫണ്ട് വെട്ടിക്കുറച്ചതിനാല്‍ മണ്ഡലത്തില്‍ ആകെ 17 കോടി രൂപയാണ് ലഭ്യമായത്. മുന്‍ എം പി ചെലവഴിക്കാത്ത 2.83 കോടി രൂപ ഉള്‍പ്പെടെ 19.83 കോടി രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാവുക.

ജനറല്‍ വിഭാഗത്തില്‍ 15,97,50,548 രൂപയുടെയും പട്ടിക ജാതി മേഖലയുടെ വികസനത്തിനായുള്ള ഫണ്ടില്‍ 1,58,05,069 രൂപയുടെയും പട്ടിക വര്‍ഗ്ഗ മേഖലയുടെ വികസനത്തിനായുള്ള ഫണ്ടില്‍ 1,30,00,000 രൂപയുടെയും ഉള്‍പ്പെടെ 188555617 രൂപ ചെലവഴിച്ചതായി എം പി അറിയിച്ചു.

10,73,43,951 രൂപയുടെ പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മുന്‍ എം പി ചെലവഴിക്കാതിരുന്ന 2.83 കോടി രൂപയ്ക്കുമുള്ള ഏതാനും പദ്ധതികളും ഭരണാനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുമെന്ന് എം പി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!