ഒരേ വിമാനത്തില്‍ നാല് നിരക്കില്‍ പറക്കാന്‍ സൗകര്യമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Web Desk
2 Min Read

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്‌സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്‌സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്പ്രസ് ഫ്‌ളെക്‌സ് എന്നിവയ്ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറക്കാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കുന്നത്.

city exchange

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിംഗും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തുല്യമായ എക്‌സ്പ്രസ് ബിസ് സേവനം ലഭ്യമാണ്. 58 ഇഞ്ച് അകലമുള്ള സീറ്റുകളായതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ് റൂം ലഭിക്കും. വിമാനങ്ങളുടെ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്.

എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര യാത്രകളില്‍ 25 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 40 കിലോയുടേയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സും ലഭിക്കും. എയര്‍ലൈന്‍ വെബ്‌സൈറ്റായ airindiaexpress.com-ലൂടെയോ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

- Advertisement -
Ad image

ഇന്ത്യയിലെ 70ലധികം റൂട്ടുകളില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകളിലാണ് നിലവില്‍ ബിസിനസ് ക്ലാസ് സീറ്റുകളുള്ളത്.

Share This Article
Leave a Comment
error: Content is protected !!