Connect with us

Business

ബാറ്ററി എ ഐ കേരള ബ്ലാസ്റ്റേഴ്സ് സ്‌പോണ്‍സര്‍

Published

on


കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അടുത്ത സീസണില്‍ ബാറ്ററി എ ഐ പ്രെസന്റിങ് സ്‌പോണ്‍സര്‍മാരാകും. ബാറ്ററി എ ഐ യുടെ ഗെയിം ടെക് പ്ലാറ്റ് ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകര്‍ക്ക് ലഭ്യമാകും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുമായുള്ള സഹകരണത്തിലൂടെ മഹത്തായ അനുഭവമാണ് ലഭ്യമായതെന്ന് ബാറ്ററി എ ഐ ടീം പ്രതികരിച്ചു. ബാറ്ററി എ ഐ രാജ്യത്തുടനീളമുള കായികാരാധകര്‍ക്കായി തങ്ങളുടെ പുതിയ ഫാന്റസി, സ്‌പോര്‍ട്ട് ന്യൂസ് പ്ലാറ്റ് ഫോമിലൂടെ നവീനാനുഭവം സമ്മാനിക്കുന്നു.

ബാറ്ററി എ ഐയുടെ മികച്ച ഗെയിം- ടെക് പ്ലാറ്റ്ഫോം നൂതനമായ ലൈവ് ഗെയിം അനുഭവം സമ്മാനിക്കുമെന്നും ആരാധകര്‍ക്ക് കൂടുതല്‍ അനുഭവങ്ങളും ക്ലബ്ബിനെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ലഭ്യമാക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പ്രതികരിച്ചു. മികച്ച പങ്കാളികളെയാണ് ലഭിച്ചതെന്നും ബാറ്ററി എ ഐയുടെ പങ്കാളിത്തത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതായും പുതിയ സീസണിലേക്ക് പ്രതീക്ഷയോടെ നോക്കുന്നതായും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറഞ്ഞു.

ബാറ്ററി എ ഐയുടെ നൂതനമായ ഫാന്റസിയും സ്‌പോര്‍ട്ട്‌സ് ന്യൂസ് പ്ലാറ്റ്ഫോമും രാജ്യത്തുടനീളമുള്ള കായിക ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമുകളുടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിപ്ലവകരമായ അനുഭവം സാധ്യമാകും.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബാറ്ററി എ ഐ ടീം പറഞ്ഞു. ഇത്തരമൊരു അവസരം ലഭിച്ചതില്‍ അഭിമാനവും ആഹ്ലാദവും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ക്ലബിന് വരും സീസണില്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നതായും ഫലവത്തും ദീര്‍ഘകാലവുമുള്ള ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!