മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ ഇസ്രായേല്‍ പൊലീസ് പ്രവേശിച്ചു; രണ്ടു ഫലസ്തീനികളെ അറസ്റ്റ് ചെയ്തു

Web Desk
1 Min Read

ജറുസലേം: പുണ്യ സ്ഥലമായ അല്‍ അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിച്ച ഇസ്രായേലി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അല്‍ അഖ്‌സ മസ്ജിദിന്റെ പരിസരത്തു നിന്നും ഫലസ്തീനികളെ ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് പുറത്താക്കുകയും ചെയ്തു.

city exchange

ഫലസ്തീനുമായുള്ള ഏറ്റുമുട്ടലിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ പൊലീസിന്റെ നടപടി. യഹൂദരയുടെ പതിവ് സന്ദര്‍ശനം സുഗമമാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ദീര്‍ഘകാല ധാരണകള്‍ പ്രകാരം യഹൂദ സന്ദര്‍ശകരെ ടെമ്പിള്‍ മൗണ്ടില്‍ പ്രാര്‍ഥിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. മതപരമായ കാരണങ്ങളാല്‍ യഹൂദര്‍ പതിറ്റാണ്ടുകളായി അവിടെ ആരാധന ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി അമിത ദേശീയവാദികളും തീവ്രവാദികളുമായ ജൂതന്മാര്‍ പൊലീസ് അകമ്പടിയോടെ പ്രദേശത്ത് എത്താറുണ്ട്. ഇത് പ്രകോപനമായാണ് ഫലസ്തീനികള്‍ കാണുന്നത്. അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ട് ഏറ്റെടുക്കാനോ വിഭജിക്കാനോ ഇസ്രായേല്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് ഫലസ്തീനികള്‍ ആശങ്കപ്പെടുന്നത്.

ജൂതന്മാര്‍ക്കും മുസ്‌ലിംകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം സുഗമമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും മതപരമായി ജൂതന്മാര്‍ക്ക് അവിടെ പ്രാര്‍ഥിക്കേണ്ടതില്ല. മാത്രമല്ല പെസഹയ്ക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാന്‍ മസ്ജിദുല്‍ അഖ്‌സ പ്രദേശത്തേക്ക് മൃഗങ്ങളെ കൊണ്ടുവരാന്‍ തീവ്രജൂത സംഘം അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്കും ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും പണമാണ് തീവ്രവാദി സംഘം വാഗ്ദാനം ചെയ്തത്.

- Advertisement -
Ad image

ഫലസ്തീനികളെ ഏറ്റുമുട്ടലിലൂടെ പുറത്താക്കിയാണ് ഇസ്രായേല്‍ പൊലീസ് ജൂത തീവ്രവാദികള്‍ക്ക് ആവശ്യമായ വഴിയൊരുക്കുന്നത്. ഏറ്റുമുട്ടലില്‍ 10 ഫലസ്തീനികള്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.

മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും യഹൂദരുടെ ടെമ്പിള്‍ മൗണ്ടുമാണ് ജറുസലേം. കഴിഞ്ഞ വര്‍ഷം ജറുസലേമില്‍ ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധമായി 11 ദിവസം അരങ്ങേറിയത്.

മുസ്‌ലിംകള്‍ക്ക് റമദാനും കൃസ്ത്യാനികള്‍ക്ക് ഈസ്റ്ററും ജൂതന്മാര്‍ക്ക് പെസഹയും ഒന്നിച്ചു വന്നതോടെ ജറുസലേമില്‍ സന്ദര്‍ശകരുടെ തിരക്കേറിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടി നീക്കിയതോടെ പതിനായിരങ്ങളാണ് നഗരത്തിലെത്തുന്നത്.

1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കിനും ഗസയ്ക്കുമൊപ്പം പഴയ നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറുസലേമും ഇസ്രായേല്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിന്റെ നീക്കം അംഗീകരിക്കപ്പെട്ടിട്ടില്ല. അധിനിവേശ വെസ്റ്റ്ബാങ്കില്‍ വാസസ്ഥലങ്ങല്‍ നിര്‍മിക്കുകയും വികസിപ്പിക്കുകയുമാണ് ഇസ്രായേല്‍ ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!