ലോക വൃക്ക ദിനം; വൃക്ക രോഗികളെ സഹായിക്കാന്‍ എക്‌സിബിഷനൊരുക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Web Desk
1 Min Read

കൊച്ചി: വൃക്ക രോഗികള്‍ക്ക് കലാ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ലോക വൃക്ക ദിനാചരണത്തോട് അനുബന്ധിച്ചായിരുന്നു വൃക്ക മാറ്റിവെച്ച രോഗികള്‍ക്കും മെഡ്സിറ്റിയില്‍ ഡയാലിസിസിന് വിധേയരാകുന്നവര്‍ക്കും വേണ്ടി പ്രത്യേക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചത്.

city exchange

ആശുപത്രിയില്‍ ഒരുക്കിയ എക്‌സിബിഷനില്‍ രോഗികള്‍ സ്വന്തമായി നിര്‍മ്മിച്ച കലാസൃഷ്ടികളും കരകൗശല വസ്തുക്കളും വിവിധയിനം ഭക്ഷ്യ വസ്തുക്കളും മൂല്യവര്‍ധിത ഉത്പന്നങ്ങളും കാണാനും വാങ്ങാനുമുള്ള അവസരം ഉണ്ടായിരുന്നു. വൃക്ക രോഗികളുടെ ഉന്നമനത്തില്‍ സമൂഹത്തെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

വൃക്ക മാറ്റിവെക്കല്‍ ചികിത്സയില്‍ രാജ്യത്തെ തന്നെ മുന്‍നിര ആശുപത്രികളിലൊന്നാണ് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. 42 പീഡിയാട്രിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെ 412 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ 276 എണ്ണം നടത്തിയത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കൂടിയായ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പത്ത് കിലോയില്‍ താഴെ ഭാരമുള്ള കുട്ടികളിലെ വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ അതി സങ്കീര്‍ണമായ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകളില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

രോഗമുക്തി നേടിയവരുടെ ഒത്തുചേരലും വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ മെഡ്‌സിറ്റിയിലെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂകാഭിനയം ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!