എം ടിയുടെ നിര്യാണത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി

Web Desk
1 Min Read

കൊച്ചി: എം ടി വാസുദേവന്‍ നായരുടെ നിര്യാണമറിഞ്ഞതോടെ തന്റെ മനസ്സ് ശൂന്യമാവുന്നതു പോലെ തോന്നുന്നതായി മമ്മൂട്ടിയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ്. എം ടിയുടെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചതായും അദ്ദേഹത്തിന്റെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതംകൊണ്ട് തനിക്ക് കിട്ടിയ വലിയ ഭാഗ്യമെന്നും മമ്മൂട്ടി എഴുതുന്നു. എം ടി തന്നെയല്ല താന്‍ എം ടിയെ കാണാന്‍ ആഗ്രഹിച്ചും പ്രാര്‍ഥിച്ചുമാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.

city exchange

മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പില്‍ നിന്ന്:
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

Share This Article
Leave a Comment
error: Content is protected !!