Connect with us

Community

ചാലിയാര്‍ കപ്പ് ഗ്രാന്‍ഡ് ഫിനാലെ 27ന് ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍

Published

on


ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് എവര്‍ റോളിങ്ങ് ട്രോഫിയ്ക്കു വേണ്ടിയുള്ള ചാലിയാര്‍ കപ്പ് ഗ്രാന്‍ഡ് ഫിനാലെ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫ്രൈഡേ ഫിഫ മഞ്ചേരിയും ഓര്‍ബിറ്റ് എഫ് സിയുമാണ് കലാശപ്പോരാട്ടത്തില്‍ കിരീടത്തിനായി ഏറ്റുമുട്ടുക. ഹിലാല്‍ എഫ് സിയെ പരാജയപ്പെടുത്തിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഫൈനലില്‍ പ്രവേശിച്ചത്. സ്റ്റേബിള്‍ ഫോണ്‍ മലബാര്‍ എഫ് സിയെ പരാജയപ്പെടുത്തിയാണ് ഓര്‍ബിറ്റ് എഫ് സി ഫൈനലില്‍ മത്സരിക്കാനിറങ്ങുന്നത്.

3501 ഖത്തര്‍ റിയാല്‍ വിന്നേഴ്‌സ് പ്രൈസ് മണിയും വിന്നേഴ്‌സ് ട്രോഫിയും റോളിങ് ട്രോഫിയുമാണ് ചാമ്പ്യന്മാര്‍ക്ക് വിതരണം ചെയ്യുക. 2501 ഖത്തര്‍ റിയാല്‍ റണ്ണേഴ്‌സ് പ്രൈസ് മണിയും റണ്ണേഴ്‌സ് ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് സമ്മാനിക്കുക. 1501 ഖത്തര്‍ റിയാല്‍ സെക്കന്റ് റണ്ണേഴ്‌സ് പ്രൈസ് മണിയും ട്രോഫിയുമാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് സമ്മാനിക്കുക. ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗവ് അവാര്‍ഡുകളും ഗ്രാന്‍ഡ് ഫിനാലേയില്‍ വിതരണം ചെയ്യും.

ഫൈനല്‍ ദിനത്തില്‍ ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്‌സ് അക്കാദമിയിലേയും യൂണിവേഴ്‌സല്‍ സ്‌പോര്‍ട്‌സ് സെന്ററിലെയും അണ്ടര്‍ 14 പ്ലയേഴ്‌സ് തമ്മിലുള്ള സൗഹൃദ മത്സരം നടക്കും.

ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ആസ്റ്റര്‍ ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് സുമിത് ബദ്ര, മറൈന്‍ എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍ കമ്പനി മാനേജിങ് ഡയറക്ടറും ചാലിയാര്‍ ദോഹ ചീഫ് പാട്രണുമായ ഷൗക്കത്തലി ടി എ ജെ, ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, മീഡിയ വിംഗ് ചെയര്‍മാന്‍ അഹ്മദ് നിയാസ് മൂര്‍ക്കനാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


error: Content is protected !!