Qatar News
ജ്യോതിശാസ്ത്ര പ്രകാരം ഈദുല്‍ അദ്ഹ ജൂലായ് 20ന്
ദോഹ: ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ദുല്‍ഹജ്ജ് ഒന്ന് ജൂലായ് 11നായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഈ കണക്കുകള്‍ പ്രകാരം ഈദുല്‍ അദ്ഹ ജൂലായ് 20ന് ആയിരിക്കും. എങ്കിലും ഔദ്യോഗിക തീരുമാനം ദുല്‍ഹജ്ജ് മാസാരംഭവുമായി ബന്ധപ്പെട്ടായിരിക്കുമെന്നും ഇക്കാര്യം ഔഖാഫ് മന്ത്രാലയത്തിലെ ചന്ദ്ര ദര്‍ശന കമ്മിറ്റി അറിയിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.


