
ദോഹ: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യക്കാരുടെ ഫാമിലി റസിഡന്റ് വിസ അപേക്ഷകള്‍ മെട്രാഷ് രണ്ടിലൂടെ സ്വീകരിക്കാന്‍ തുടങ്ങി. ഫാമിലി റസിഡന്റ് വിസക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇനി അപേക്ഷിക്കാനാവും. എന്നാല്‍ ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, ഓണ്‍അറൈവല്‍ എന്നീ വിസകള്‍ പുനഃരാരംഭിച്ചിട്ടില്ല. ഇവ എപ്പോഴാണ് തുടങ്ങുകയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

