മുഹമ്മദിന്റെ ചികിത്സ തുടങ്ങാം; കാരുണ്യത്തിന്റെ ചിറകു വിരിച്ച് മലയാളി: 18 കോടി രൂപ സമാഹരിച്ചു

Web Desk
1 Min Read

കണ്ണൂര്‍: ഒന്നരവയസുകാരന്‍ മുഹമ്മദിന് ഇനി ചികിത്സ നടത്താം. പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഒന്നരവയസുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സുമസുകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് സമാഹരണം.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂര്‍വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ 14കാരി അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്.
ഈ ഘട്ടത്തിലാണ് മുഹമ്മദിന്റെ കഥ വാര്‍ത്തയായി വരുന്നത്. തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും മുഹമ്മദിനെയും കേരളം നെഞ്ചേറ്റുകയായിരുന്നു.
വാര്‍ത്ത വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഫെഡറല്‍ ബാങ്ക് സൗത് ബസാറിലെ മറിയത്തിന്റെ അകൗണ്ടിലേക്ക് എത്തിയത് കോടികള്‍. പത്ത് രൂപ മുതല്‍ പതിനായിരം വരെ. വന്‍ തോതില്‍ ട്രാന്‍സാക്ഷന്‍ നടന്നതോടെ ഗൂഗിള്‍ പേ അകൗണ്ട് പലവട്ടം പ്രവര്‍ത്തനരഹിതമായി. തിങ്കളാഴ്ച രാവിലെയോടെ പതിനാല് കോടി രൂപ അകൗണ്ടിലെത്തിയെന്ന വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ ഫണ്ട് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു.ഒടുവില്‍ ഇന്ന് വെകിട്ട് അഞ്ചരമണിയോടെ അകൗണ്ടില്‍ 18 കോടിയിലേറെ രൂപ എത്തിയതായി ഫെഡറല്‍ ബാങ്ക് അധികൃതര്‍ മുഹമ്മദിന്റേയും അഫ്രയുടേയും കുടുംബത്തെ അറിയിക്കുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!